Skip to main content

നാവികസേനാ സമ്പർക്ക പരിപാടി 23-ന്

ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തിൽ നാവികസേനയിൽ നിന്നും വിരമിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രത്യേക സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 23-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ 
കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിലാണ് പരിപാടി നടക്കുക. നാവികസേനയിൽ നിന്നും വിരമിച്ചവർ, വീരമൃത്യു വരിച്ച സൈനികരുടെ പത്നിമാർ (വിധവകൾ), മറ്റ് ആശ്രിതർ എന്നിവർക്ക് പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും പെൻഷൻ സംബന്ധമായ തടസ്സങ്ങൾ നീക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും.അർഹരായ എല്ലാ മുൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് 
ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

date