Post Category
നിയമസഭാ ദിനാഘോഷം: പുഷ്പാർച്ചന നടത്തും
നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27, തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പുഷ്പാർച്ചന നടത്തും. ഏപ്രിൽ 26 മുതൽ മെയ് 3 വരെയുള്ള ദിവസങ്ങളിലെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെയും അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 8 മണി വരെയും നിയമസഭാ മന്ദിരവും 'നിയമസഭാ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
പി.എൻ.എക്‌സ്. 1331/2026
date
- Log in to post comments