Post Category
*ലഹരിവിമുക്ത ബോധവത്കരണം സംഘടിപ്പിച്ചു*
കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ പണിയ സ്പെഷ്യല്‍ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി ഉന്നതികളിലെ ബാലസഭാംഗങ്ങളായ കുട്ടികള്‍ക്കായി ലഹരിവിമുക്ത ബോധവത്കരണവും ലഹരി വിമുക്ത ക്ലാസ്സും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു ശ്രീധരന്‍ അധ്യക്ഷയായി. റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കൈമൂല, കുടുംബശ്രീ സ്പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സി. ഷിഫാനത്, അനിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments