Post Category
സെന്‍സസ്; പരിശീലനം തുടങ്ങി
ജില്ലയിലെ 2027 സെന്‍സസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജില്ലാ, താലൂക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തിലുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കുമായി നടത്തുന്ന പരിശീലന പരിപാടി തുടങ്ങി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനപരിപാടി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെന്‍സസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. രാജ്കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എം.പി സജിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെ പ്രാരംഭഘട്ടമായ ഭവന പട്ടിക തയ്യാറാക്കല്‍ സംസ്ഥാനത്ത് നടക്കും. പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യുമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ 30 വരെ ലഭ്യമാകും.
date
- Log in to post comments