Skip to main content

ഗെയില്‍ ഗ്യാസ് സുരക്ഷിതമെന്നും ലാഭകരമെന്നും സാക്ഷ്യപ്പെടുത്തി ഗുണഭോക്താക്കള്‍

ഗെയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജില്ലയില്‍ ലഭിക്കുന്നത് ലാഭകരവും സുരക്ഷിതവുമായ പാചക വാതകമായിരിക്കുമെന്ന് ഒന്നര വര്‍ഷമായി പദ്ധതിയില്‍ നിന്നുള്ള പാചക വാതകം വിട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കലക്‌ട്രേറ്റില്‍ നടന്ന ഗെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കിയവരുടെ ചെക്ക് വിതരണ യോഗത്തിലാണ് ഇത് സംബന്ധിച്ച ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വച്ചത്. രണ്ട് മാസത്തിന് ഒരു സാധാരണ കുടുംബത്തിന് പരമാവധി 300 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു. പാചകവാതകത്തിനായി പരക്കം പാഞ്ഞ് നടക്കേണ്ട ആവശ്യവുമില്ല.  
യോഗത്തില്‍ കളമശേരി മുനസിപ്പാലിറ്റിയില്‍ പാചക വാതകം ഉപയോഗിക്കുന്ന പി.കെ രാമചന്ദ്രനാണ് ആദ്യമായി തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചത്. തുടര്‍ന്ന് മുനിസിപ്പാലിറ്റയിലെ 14ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സോമദാസ്, മേരി ജോസ്, തുടങ്ങിയവരും സംസാരിച്ചു.
 പദ്ധതിയില്‍ നിന്ന് ഗാര്‍ഹികാവശ്യത്തിനായ വീട്ടിലേക്ക് പ്രത്യേക കണക്ഷന്‍ എടുത്താണ് ഇവര്‍ പാചക വാതകം ഉപയോഗിക്കുന്നത്. കണക്ഷന്‍  വീടിന് അകത്തും പുറത്തുനിന്നും പൂട്ടാവുന്ന രീതിയിലാണ് നല്‍കുക. 2012 ലാണ് കളമശേരിയില്‍ പദ്ധതി തുടങ്ങിയത് പദ്ധതിയുടെ സാദ്ധ്യതെയെ കുറിച്ച് ജനങ്ങള്‍ക്കറിയാവുന്നതുകൊണ്ട് പ്രതിഷേധങ്ങള്‍ കുറവായിരുന്നു. സംശയങ്ങളും ആശങ്കകളും തീര്‍ക്കാന്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ എത്തിയത് പദ്ധതി എളുപ്പം പ്രവര്‍ത്തികമാക്കാന്‍ സഹായകമായി. 2013 ല്‍ ഗെയില്‍ അധീക്യതര്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. അന്ന് ഭൂമിക്ക് ഫെയര്‍ വാല്യവിന്റെ 10 ശതമാനമാണ് കൂടുതലായി ലഭിച്ചത് എന്നാല്‍ ഇപ്പോള്‍ അത് 100 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്ക് ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊ•ുള വില്ലേജില്‍ ഭൂമി വിട്ടുനല്‍കിയവരുടെ വിളയുടെ ആനുകൂല്യമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 9.48 ലക്ഷം രൂപയാണ് അഞ്ച് പേര്‍ക്കായി നല്‍കിയത്.
 ഗെയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ടോണി മാത്യ, ചീഫ് മാനേജര്‍ പ്രിന്‍സ് പി. ലോറന്‍സ്, എഞ്ചിയനിയര്‍ ബാബു മാത്യൂ, ഡപ്യുട്ടി കലക്ടര്‍ സി. രാമചന്ദ്രന്‍, ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡി.വൈ.എസ്.പി. തോട്ടത്തില്‍ ജലീല്‍, ആര്‍.ഡി.ഒ അനീഷ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

 

date