അറിയിപ്പുകള്‍
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒന്ന് (എന്‍.സി.എ-എസ്.ടി, കാറ്റഗറി നമ്പർ: 226/2023) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു
വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ് കം മെയിൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസ്സുകള്‍ ഏപ്രില്‍ 27ന് ആരംഭിക്കും. www.kscsa.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 0495 2386400, 8281098870.
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അക്കൗണ്ടിങ് ശിൽപശാല
പ്ലസ്ടു കഴിഞ്ഞവര്‍ക്കായി കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ന് (ഏപ്രിൽ 23) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആൻഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ സൗജന്യ ശിൽപശാല സംഘടിപ്പിക്കും. വിവരങ്ങൾക്ക് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അംബേദ്കര്‍ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് കെല്‍ട്രോണ്‍ നോളജ് സെന്ററിൽ നേരിട്ടോ 9072592412, 9495642722 നമ്പറുകളിലോ ബന്ധപ്പെടാം.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ലാബ് ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഓഫീസര്‍, ഗസ്റ്റ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്‌മെന്റ് മാനേജർ, മാര്‍ക്കറ്റിങ് മാനേജർ, ഫിനാന്‍സ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍ ആൻഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സെയില്‍സ് ഓഫീസര്‍, ടീം ലീഡര്‍, പ്രൊക്യുര്‍മെന്റ് ഓഫീസര്‍/വെഹിക്കിള്‍ ഇവാല്വേറ്റർ, ടെസ്റ്റ് ഡ്രൈവ് കോഓഡിനേറ്റർ, സര്‍വീസ് അഡ്വൈസര്‍, ജനറല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: എം.ബി.എ/എം.കോം, ബിരുദം, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോൺ: 0495 -2370176, 2370178.
- Log in to post comments