കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ലോക പുസ്തകദിനമാചരിച്ചു
*ക്വിസ് മത്സരവും കവിതാലാപനവും നടത്തി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലോകപുസ്തകദിനാചരണം തിരുവനന്തപുരത്ത് എന്‍.വി. ഹാളിൽ എഴുത്തുകാരിയും കേരളസർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി പ്രൊഫസറുമായ ഡോ. ആർ. ബി. ശ്രീകല ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്വാഗതവും സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിതാ ഹരിദാസ് നന്ദിയും പറഞ്ഞു. റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി, തിരുവനന്തപുരം എം.ജി കോളെജ് വിദ്യാർത്ഥി ദേവകി ജെ എന്നിവർ കവിതാലാപനം നടത്തി. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ തിരുവനന്തപുരം സർക്കാർ വനിതാകോളെജ് മലയാള വിഭാഗം വിദ്യാർത്ഥിനി രശ്മി രമേശ് ഒന്നാം സ്ഥാനവും കൊല്ലം ശ്രീനാരായണ കോളെജ് മലയാളവിഭാഗത്തിലെ വിദ്യാർത്ഥിനികളായ ശ്രീലേഖ കെ. എസ്., സൗപർണിക ആർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. വിജയികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനമായി നൽകി.
പി.എൻ.എക്‌സ്. 1342/2026
- Log in to post comments