Post Category
*ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി*
ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് അപകടസാധ്യത ഉയര്‍ന്ന സാഹചര്യത്തിലാണ് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത്. നിലവില്‍ മഴ മുന്നറിയിപ്പുകളില്ലാത്ത സാഹചര്യത്തില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതെയും തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പാലിച്ചും നിയന്ത്രിതമായി വാഹന ഗതാഗതം പുനഃരാരംഭിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments