Skip to main content

എം.ആര്‍. കുത്തിവെയ്പ്പ് : ജില്ലയില്‍ അടുത്ത ആഴ്ച തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങള്‍ - ജില്ലാ കലക്ടര്‍

ജില്ലയില്‍ മുഴുവന്‍ കുട്ടികള്‍ക്കും എം.ആര്‍. വാക്‌സിനേഷന്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തുന്നതിന് അടുത്ത ആഴ്ച തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനായി ജില്ലാ കലക്ടറുടെ മേല്‍ നോട്ടത്തില്‍ ഒരാഴ്ച തീളുന്ന യോഗങ്ങളും എം. ആര്‍ ഗ്രാമ സഭയും ചേരും. നിലവില്‍ 8,11,530 .കുട്ടികളാണ് ഇതുവരെ എം.ആര്‍.വാക്‌സിനേഷന്‍ ചെയ്തിട്ടുള്ളത്.  ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ട് കുട്ടികളുടെ എണ്ണം 12,31,419മാണ്. ഇത് ഡിസംബര്‍ 16 നകം  നേടുന്നതിനുള്ള തീവ്ര പ്രചരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ മേഖലയിലും ഉള്‍പ്പെട്ട ആളുകളെ വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
 ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും ഡിസംബര്‍ നാലിന് എം.ആര്‍ ഗ്രാമ സഭകള്‍ ചേരുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീറ്റ അറിയിച്ചു. എല്ലാ യോഗത്തിലും ആരോഗ്യ വകുപ്പിന്റെ പ്രതിനിധികള്‍ ഹാജരായി വാര്‍ഡ് മേഖലയില്‍ എത്ര കുട്ടികള്‍ കുത്തിവെപ്പ് എടുക്കാനുണ്‍െന്ന് കെത്തുകയും ജനപ്രതിനിധികളുമായി സഹകരിച്ച് ഇത് എങ്ങിനെ നിര്‍വഹിക്കാമെന്ന് ചര്‍ച്ച് ചെയ്യുകയും ചെയ്യും. ഇതിനുപുറെമ കുത്തിവെപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള എല്ലാ ആശങ്കകളും യോഗത്തില്‍ തീര്‍ക്കുന്നതിനും നടപടിയുണ്‍ാവും.
ഗ്രാമ സഭ നടക്കുന്ന ദിവസമായ നാലിന് വൈകിട്ട് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലയിലെ യുവജനസംഘടനകളുടെ യോഗം ചേരും. ജില്ലാ കലക്ടര്‍ യോഗത്തെ അഭിസംബോധനചെയ്യും. നെഹ്‌റു യുവകേന്ദ്ര,എന്‍.എസ്.എസ്. തുടങ്ങിയ സംഘടകളുടെ വളണ്‍ിയേഴ്‌സാണ് യോഗത്തില്‍ പങ്കെടുക്കുക.
ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് മത-രാഷട്രീയ പാര്‍ട്ടികളുടെ യുവജന സംഘടന പ്രതിനിധികളുടെ യോഗവും ഇതിന്റെ ഭാഗമായി കലക്ട്രറ്റില്‍ നടക്കും. തുടര്‍ന്ന് ഉച്ചക്ക് ഒരുമണിക്ക് പ്രവാസി സംഘടനകളുടെ പ്രതിനിധികളുടെ യോഗവും ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്‍്. ഡിസംബര്‍ ആറിന് രാവിലെ 10 ന് കുത്തിവെപ്പില്‍ കുറവ് രേഖപെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യപകരെ വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.  തുടര്‍ന്ന് 11 മണിക്ക് വ്യാപരി വ്യവസായി ,ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ഫാര്‍മസിസ്റ്റമാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗം നടക്കു.
ഡിസംബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ജില്ലാ കല്ടറുടെ അധ്യക്ഷതയില്‍ നടക്കും.

 

date