Skip to main content

അജ്ഞാത മൃതദേഹം

2025 നവംബര്‍ 15 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പാലക്കാട് റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.   ഇടതു നെഞ്ചില്‍ ഒരു കറുത്ത മറുക് അതിനടുത്തായി പച്ച കുത്തിയതുമാണ് അടയാളം. 179 സെന്റിമീറ്റര്‍ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സ് പാന്റുമാണ് വേഷം. മരണപ്പെട്ട ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0491 2555218 ,9497981121, 7012848885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പാലക്കാട് റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

 

date