മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 30 വോട്ടെണ്ണല്‍ ഹാളുകള്‍
ജില്ലയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി മൊത്തം 30 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല - 8 ഹാള്‍
തൃത്താല നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 15 റൗണ്ടാണ് ഉണ്ടാവുക.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ 224 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക.ആകെ 14 റൗണ്ടാണ് ഉണ്ടാവുക.
ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ 225 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 19 ബൂത്തുകളാണ് എണ്ണുക.ആകെ 11 റൗണ്ടാണ് ഉണ്ടാവുക.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ 238 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക.ആകെ 13 റൗണ്ടാണ് ഉണ്ടാവുക.
എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ - 13 ഹാള്‍
കോങ്ങാട് നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.ആകെ ഒന്‍പത് റൗണ്ടാണ് ഉണ്ടാവുക.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ 221 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 20 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 20 ബൂത്തുകളാണ് എണ്ണുക.ആകെ 11 റൗണ്ടാണ് ഉണ്ടാവുക.
മലമ്പുഴ നിയോജക മണ്ഡലത്തിലെ 246 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക.ആകെ 13 റൗണ്ടാണ് ഉണ്ടാവുക.
പാലക്കാട് നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.ആകെ 10 റൗണ്ടാണ് ഉണ്ടാവുക.
ഗവ. വിക്ടോറിയ കോളേജ് പാലക്കാട് - 9 ഹാള്‍
തരൂര്‍ നിയോജക മണ്ഡലത്തിലെ 177 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.
ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.
നെന്മാറ നിയോജക മണ്ഡലത്തിലെ 207 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 14 റൗണ്ടാണ് ഉണ്ടാവുക.
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ 174 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.
വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷയ്ക്കായി പൊലീസ് സേന സജ്ജം
വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പട്രോളിങ്ങിനുമുള്‍പ്പടെ 2150 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സ്‌ട്രോങ്ങ് റൂം സുരക്ഷക്കായി നൂറോളം കേന്ദ്ര സേനാംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ ചുമതല നിര്‍വഹിച്ചു വരുന്നുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പ്രവേശന കവാടം, പരിസരങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിംഗ് ഹാള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണമുണ്ടാവും. 13 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ മാര്‍, 300 ഓളം എസ്.ഐമാര്‍, 1800 ഓളം സി.പി.ഒ എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഡി.വൈ.എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല. പാലക്കാട് വിക്ടോറിയ കോളേജ്, അകത്തേത്തറ എന്‍.എസ്.എസ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 300 വീതം പേരെയും നിയോഗിച്ചിട്ടുണ്ട്. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പട്രോളിങ്ങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
- Log in to post comments