Post Category
'ഭാരത സെന്‍സസ് 2027': നഗരസഭാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു
'ഭാരത സെന്‍സസ് 2027'-ന്റെ ഭാഗമായി നഗരസഭാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം നടന്നത്. പരിശീലന പരിപാടിയില്‍ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍, മൊബൈല്‍ ആപ്പ് വഴിയുള്ള വിവര ശേഖരണം, പരിശീലനം, വെബ്സൈറ്റ് പരിചയപ്പെടുത്തല്‍, ഭവനങ്ങളുടെ ലിസ്റ്റ് ശേഖരണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള പരിശീലകരായ എം.എസ്. രേവതി, ഗായത്രി സുരേഷ് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
date
- Log in to post comments