ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പ്ലാനിംഗ് ഓഫീസിലെ ആവശ്യത്തിലേക്കായി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഒരു ടാക്സി കാര്‍ (ടാറ്റാ മാന്‍സ/സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട/ബൊലേറോ/അമൈസ്/എറ്റിയോസ്) ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ പുതിയ വാഹനം വരുന്നത് വരെയോ വാടകയ്ക്ക് എടുക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് അഞ്ചിന് ഉച്ചക്ക് മൂന്നിന് മുന്‍പായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം എന്ന പേരില്‍ ലഭ്യമാക്കണം.
പ്രതിമാസം 1500 കിലോ മീറ്റര്‍ ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയുള്ള ക്വട്ടേഷന്‍ ആണ് സമര്‍പ്പിക്കേണ്ടത്. ഇന്ധന ചെലവ്, അറ്റകുറ്റപണികള്‍, ഡ്രൈവറുടെ വേതനം, തുടങ്ങിയ ചെലവുകള്‍ പൂര്‍ണമായും വാഹന ഉടമ വഹിക്കണം. വാടക പ്രതിമാസാടിസ്ഥാനത്തില്‍ തൊട്ടടുത്ത മാസമായിരിക്കും നല്‍കുന്നത്. വാഹനം നല്ല റണ്ണിംഗ് കണ്ടീഷന്‍ ഉള്ളതും പരമാവധി എട്ടുവര്‍ഷത്തിലധികം പഴക്കം ഇല്ലാത്തതുമായിരിക്കണം. ക്വട്ടേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. ഫോണ്‍-04832734832, 9495098599.
- Log in to post comments