Skip to main content

ലോക മലമ്പനി ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടിയുടെയും പ്രദർശനത്തിൻ്റെയും ഉദ്ഘാടനം  ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ്കുമാർ നിർവഹിച്ചു.

മാമ്പുഴക്കരി ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഡോ. ഫിലിപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിലെ ബയോളജിസ്റ്റ് സി. സതീഷ്കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ല വെക്ടർ ബോൺ ഡിസിസ് കൺട്രോൾ ഓഫീസർ ആർ. സന്തോഷ് കുമാർ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ ഓഫീസർ ഡോ. ആർ സേതുനാഥ്, ജില്ല ലാബ് ഓഫീസർ ഇൻ ചാർജ്ജ് എ ജയ തുടങ്ങിയവർ പങ്കെടുത്തു.  ‘മലമ്പനി ഇല്ലാതാക്കാൻ ഇപ്പോൾ നമുക്ക് കഴിയും. നമുക്ക് ചെയ്യാം’ എന്ന ഈ വർഷത്തെ ദിനാചരണ സന്ദേശം മുൻ നിർത്തിദിനാചരണത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര, മാമ്പുഴക്കരി, പുന്നപ്ര വടക്ക്, ചെട്ടികുളങ്ങര, കോടംതുരുത്ത് എന്നിവിടങ്ങളിൽ അതിഥി  തൊഴിലാളികൾക്കിടയിൽ രക്തപരിശോധനയും ബോധവത്ക്കരണവും സംഘടിപ്പിച്ചു.

date