Skip to main content

മംഗളാദേവി ഉത്സവം: ജാഗ്രത പാലിക്കണം

ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മെയ് 1ന് നടക്കുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണമി ഉത്സവത്തിന് എത്തുന്ന ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. കൂടുതലും ഉച്ച തിരിഞ്ഞാണ് മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യത എന്നതിനാല്‍ പരമാവധി ഭക്തര്‍ ഉച്ചയ്ക്ക് മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു പോകേണ്ടതാണ്.
 

 

date