Skip to main content

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം

നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിലൂടെ ഇന്ന് (ഏപ്രില്‍ 28) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ്-കൊറാടത്ത് താഴം-പുത്തൂര്‍മഠം റോഡിലൂടെയും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠം-പയ്യടിമീത്തല്‍-മെഡിക്കല്‍ കോളേജ് റോഡിലൂടെയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാരന്തൂര്‍ മുതല്‍ പാറക്കടവ് പാലം വരെ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (28) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

റസിഡന്‍ഷ്യല്‍ പ്രോഗ്രാം

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെയ് 18 മുതല്‍ 23 വരെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ പ്രോഗ്രാം സംഘടിപ്പിക്കും. വിദഗ്ധരുടെ ക്ലാസുകള്‍, പ്രകൃതിയെ അടുത്തറിയാനുള്ള യാത്രകള്‍, പരിശീലനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. താല്‍പര്യമുള്ളവര്‍ മെയ് രണ്ടിനകം https://forms.gle/1HtrwVprueUMacSn6 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 243 0939, 8547489318.

date