Skip to main content

'യുവ ആപ്ദ മിത്ര' ദുരന്തനിവാരണ പരിശീലനം സമാപിച്ചു

 

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വളണ്ടിയര്‍മാരുടെ ആദ്യ ബാച്ചിനായി സംഘടിപ്പിച്ച ഏഴു ദിവസത്തെ ദുരന്തനിവാരണ പരിശീലനം സമാപിച്ചു. ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 വളണ്ടിയര്‍മാരില്‍ 72 പേരുടെ പരിശീലനമാണ് പൂര്‍ത്തിയായത്. ദുരന്തമുഖങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രീതികള്‍, ശാസ്ത്രീയ രക്ഷാപ്രവര്‍ത്തനങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനമാണ് നല്‍കിയത്. വളണ്ടിയര്‍മാര്‍ക്ക് നാല് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. 

സമാപന ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍ വളണ്ടിയര്‍മാരുമായി സംവദിച്ചു. നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ സി സനൂപ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, യുവ ആപ്ദ മിത്ര മാസ്റ്റര്‍ ട്രെയിനര്‍ ഉവൈസ് എന്നിവര്‍ സംസാരിച്ചു. ദുരന്തസമയങ്ങളില്‍ തദ്ദേശീയമായി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരായ സന്നദ്ധസേവകരെ വാര്‍ത്തെടുക്കുകയാണ് 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ലക്ഷ്യം.

date