ഗവ. വൃദ്ധമന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോഴിക്കോട് ഗവ. വൃദ്ധമന്ദിരത്തിലേക്ക് കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ഹോണറേറിയം അടിസ്ഥാനത്തില്‍ (89 ദിവസത്തേക്ക്) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (7 ഒഴിവ്) പ്രതിമാസ ഹോണറേറിയം 13,500 രൂപ. യോഗ്യത എട്ടാം തരം പാസായിരിക്കണം. (വികലാംഗര്‍ ആപേക്ഷിക്കേണ്ടതില്ല.) ഗവ. അംഗീകൃത ജെറിയാട്രിക് ട്രയിനിംഗ് കഴിഞ്ഞവരൊ, ആറു മാസത്തില്‍ കൂടുതല്‍ ഗവ. അംഗീകൃത വൃദ്ധസദനങ്ങളില്‍ കെയര്‍ ഗീവേഴ്‌സ് ആയി ജോലി ചെയ്തവരോ ആയിരിക്കണം.പ്രായം 18 നും 50 നും മദ്ധ്യേ.
സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്) പ്രതിമാസ ഹോണറേറിയം 18,000 രൂപ. യോഗ്യത - ഡിഗ്രി, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആറു മാസത്തില്‍ കൂടുതല്‍ ഗവ. അംഗീകൃത വൃദ്ധസദനങ്ങളില്‍ ജോലി ചെയ്തവരൊ, പാലിയേറ്റീവ് കെയര്‍, ഓക്‌സിലറി നഴ്സിംഗ്,ജോലി ചെയ്തവരൊ ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് വെള്ളിമാടുകുന്നിലുള്ള ഗവ. വൃദ്ധമന്ദിരത്തില്‍ എത്തണം.
- Log in to post comments