Skip to main content

*പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ*

കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്‌തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും. കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വയ്ക്കുക, അല്ലെങ്കിൽ ചലിപ്പിക്കാതിരിക്കുക.
കടിയേറ്റ കൈകാലുകളിൽ നിന്നും ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക. കടിയേറ്റയാളിനെ തല ചരിച്ചു വെച്ച്, കൈ കൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക. വാഹന സൗകര്യം ലഭ്യമായാലുടൻ അടിയന്തിര ചികിത്സക്കായി തൊട്ടടുത്തd വിഷ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുക. അടിയന്തിര സഹചര്യങ്ങളിൽ 108 എന്ന നമ്പറിൽ ആബുലൻസിനെ വിളിക്കുക.

date