Post Category
*പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ*
കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റ ഭാഗത്തിനു മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാനും ആ ശരീരഭാഗം പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. കടിയേറ്റയാളിനെ മലർത്തിക്കിടത്തരുത്. അത് ശ്വാസതടസ്സം ഉണ്ടാക്കാനിടയുണ്ട്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകൾ ചെയ്യരുത്.
date
- Log in to post comments