Post Category
*മേഴ്‌സി ചാൻസ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു*
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ 2010-11 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ ജൂൺ മാസത്തിൽ നടക്കും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ മെയ്11 വരെ ഫൈൻ ഇല്ലാതെയും ജൂൺ 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷ ടൈംടേബിൾ മെയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോം സെന്ററുകളിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.ihrd.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments