Skip to main content

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ആരംഭിച്ചു*

*
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്ക്കൂളുകളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതൽ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചുവരെ thss.ihrd.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും, ജൂൺ ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും രജിസ്ട്രേഷൻ ഫീസും സമർപ്പിക്കണം.
രജിസ്ട്രേഷൻ ഫീസ് പൊതുവിഭാഗത്തിന് 115 രൂപയും
എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 60  രൂപയുമാണ്. ഫീസ് ഓൺലൈനായി ബാങ്ക് അക്കൗണ്ട് മുഖേനയോ, അല്ലെങ്കിൽ സ്കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടോ അടയ്ക്കാവുന്നതാണ്. വിശദ വിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിലും, അതാത് സ്കൂളുകളുടെ വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ: 9447242722.

 

date