ലോക ഇമ്മ്യൂണൈസേഷന്‍ വാരാചരണം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
ലോക ഇമ്മ്യൂണൈസേഷന്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആര്‍ സി എച്ച് (റീ പ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ഓഫീസര്‍ ഡോ. എ കെ അനിത നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ റാലിയും പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള പ്രദർശനവും ബോധവല്‍ക്കരണ നാടകവും സംഘടിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം സംബന്ധിച്ച് തച്ചനാട്ടുകര പ്രദേശത്തെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ 'ആരോഗ്യമാണ് സമ്പത്ത് ' ബോധവത്ക്കരണ ലഘു നാടകം അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ നടത്തിയ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.
'എല്ലാ തലമുറകള്‍ക്കും വാക്‌സിനുകള്‍ ഫലപ്രദമാണ്' എന്നതാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ആപ്തവാക്യം.
തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ഐ എന്‍ ഐ സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എന്‍ സിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന, കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്, കോട്ടോപാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സോഫിയ, മണ്ണാര്‍ക്കാട് ജില്ലാ എജുക്കേഷന്‍ ഓഫീസര്‍ വി അനിത , തച്ചനാട്ടുകര ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമാദേവി, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സോഷ്യല്‍ വര്‍ക്കര്‍ എം രഞ്ജിത്ത്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സി ലക്ഷ്മി, കുടുംബശ്രീ ജെന്‍ഡര്‍ ഡിപിഎം എസ് ഗ്രീഷ്മ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഇന്‍ ചാര്‍ജ് പി രാജലക്ഷ്മി, അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ നന്ദിനി, തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് റുക്കിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ബാലകൃഷ്ണന്‍, അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഐസിഡിഎസ് അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗമാരപ്രായക്കാരുടെ ക്ലബ് അംഗങ്ങള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments