Skip to main content

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് ഇന്നും (29 ) നാളെയും (30) കളമശ്ശേരിയിൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകളുടെ ഈ അധ്യയന വർഷത്തെ സംസ്ഥാനതല ക്യാമ്പ് ഏപ്രിൽ ഇന്നും (29), നാളെയും (30)  കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടക്കും. വിവിധ ഘട്ടങ്ങൾ പിന്നിട്ടെത്തിയ 204 വിദ്യാർത്ഥികളാണ് രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 2,248 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നായി ഓരോ വർഷവും എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 80,000-ത്തോളം കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളാകുന്നത്. ഈ വർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്ന 78,336 കുട്ടികളാണ് സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14,804 കുട്ടികൾ സബ്ജില്ലാ തലത്തിലും, തുടർന്ന് 1,253 കുട്ടികൾ ജില്ലാതല ക്യാമ്പുകളിലും പങ്കെടുത്തു. ഇതിൽ  മികവ് തെളിയിച്ച പ്രതിഭകളാണ് സംസ്ഥാന ക്യാമ്പിനായി എത്തുന്നത്. 

ക്യാമ്പിനോടനുബന്ധിച്ച് കുട്ടികളുടെ ഐ.ടി ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രദർശനം 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ സ്റ്റാർട്ടപ്പ് മിഷനിൽ നടക്കും. 

date