Post Category
ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും: ദേശീയ കോൺഫറൻസ് 29 മുതൽ കൊച്ചിയിൽ
നാളികേര വികസന ബോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ‘ഫുഡ് അനലിറ്റിക്കൽ കെമിസ്ട്രിയിലെ നൂതന പ്രവണതകൾ’ (RAFAC – 2026) എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 29, 30 ദിവസങ്ങളിൽ നടക്കുന്ന പരിപാടി കേന്ദ്ര കൃഷി മന്ത്രാലയ ഹോർട്ടികൾച്ചർ കമ്മീഷണറും നാളികേര വികസന ബോർഡ് സി.ഇ.ഒയുമായ ഡോ. പ്രഭാത് കുമാർ ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ സുരക്ഷ, ഗുണനിലവാര പരിശോധന, ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ എന്നിവയിൽ ചർച്ചകൾ സംഘടിപ്പിക്കാനാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്. പ്രമുഖ ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വിവിധ സാങ്കേതിക സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
date
- Log in to post comments