Skip to main content

വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ ശാസ്ത്ര പരിശീലന പരിപാടി*

*

വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിൽ മെയ് മാസ പരിശീലന പരിപാടി മെയ് രണ്ട് ശനിയാഴ്ച ആരംഭിക്കും. ശാസ്ത്ര  തത്പര്യരായ വിദ്യാർത്ഥികൾക്കായി വിപുലമായ വേനൽ അവധിക്കാല ശാസ്ത്ര പരിശീലന ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത്.  കുട്ടികളെ ക്കൊണ്ട് ലാബ് പരീക്ഷണം ചെയ്യിക്കുക എന്നതാണ് ഇതിന്റെ ആകർഷണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ലാബുകളിൽ പരിശീലനം നൽകുകയും അവർക്ക് സ്വന്തമായി പരീക്ഷണങ്ങൾ ചെയ്തു പരിശീലിക്കുവാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. അഞ്ച് വിഷയങ്ങൾക്ക് പുറമേ സ്വയം പ്രവർത്തിപ്പിച്ച് പഠിക്കുവാൻ സാധിക്കുന്ന 80 ശാസ്ത്ര പ്രദർശനങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു. ക്യാമ്പുകളുടെ ഭാഗമായി പ്രഗൽഭരായ ശാസ്ത്രജ്ഞരുടെയും കലാപ്രതിഭകളുടെയും ക്ലാസുകളും മറ്റു പരിപാടികളും ഉണ്ടായിരിക്കും . നക്ഷത്ര നിരീക്ഷണവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിലേക്ക് പ്രവേശനം നൽകുന്നത്. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് പരീക്ഷണങ്ങൾ പരിശീലനം നൽകുന്നത് ഒരു വിദ്യാർത്ഥിക്ക് 4000 രൂപയാണ് ഫീസ്. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. രാവിലെ 9: 30 മുതൽ വൈകിട്ട് 3: 30 വരെയാണ് ക്യാമ്പ് നടത്തുന്നത്. രജിസ്ട്രേഷനും  കൂടുതൽ വിവരങ്ങൾക്കുമായി സ്പെഷ്യൽ ഓഫീസറെ ബന്ധപ്പെടുക.

ഫോൺ : 0487 2330800, 9447527301

date