Skip to main content
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതമിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച പുസ്തകങ്ങൾ കളക്ടറേറ്റ്കോൺഫറൻസ് ഹാളിൽ  സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഏറ്റുവാങ്ങുന്നു

*അക്ഷരോന്നതി പദ്ധതി: ജില്ലാ സാക്ഷരതാ മിഷൻ 2000 പുസ്തകങ്ങൾ കൈമാറി*

പട്ടികജാതി പട്ടികവർഗ ഉന്നതികളിൽ വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതമിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച 2000 ലൈബ്രറി പുസ്തകങ്ങൾ കൈമാറി.  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  സാക്ഷരതാ മിഷൻ ജില്ലാ  കോർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് വീടുകളിൽ വായിച്ച് ഉപേക്ഷിച്ച ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ സാക്ഷരതാമിഷനിൽ എത്തിച്ചത്.

കൽപ്പറ്റ  എസ്.കെ.എം.ജെ പഠന കേന്ദ്രത്തിലെ പത്താംതരം തുല്യതാ  പഠിതാക്കളാണ് 715 പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക ശേഖരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സുൽത്താൻബത്തേരി സർവ്വജന പത്താംതരം തുല്യതാ പഠന കേന്ദ്രം രണ്ടാം സ്ഥാനവും മാനന്തവാടി പത്താംതരം തുല്യതാ പഠനകേന്ദ്രം മൂന്നാം സ്ഥാനവും നേടി. തുല്യതാ അധ്യാപകർ വഴിയും പ്രേരക്മാര്‍ വഴിയും 3000 ലൈബ്രറി പുസ്തകങ്ങൾ കൂടി ശേഖരിച്ച് ആകെ 5000 പുസ്തകങ്ങൾ മെയ് 10നകം കൈമാറുമെന്ന് സാക്ഷരതാമിഷൻ  ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ അറിയിച്ചു.

date