Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്:  വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരിശീലനം തുടങ്ങി

മേയ് നാലിന്റെ  നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികൾക്കായി ആലപ്പുഴ ജില്ലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലനം ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലയിൽ 800  ഓളം ഉദ്യോഗസ്ഥരെയാണ് 
 കൗണ്ടിംഗ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കുള്ള പരിശീലനമാണ് രണ്ട് ദിവസങ്ങളിലായി നാല് സെഷനുകളിൽ നടക്കുക.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ പരിശീലനത്തിൽ പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലും അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലുമാണ് പ്രവർത്തിക്കുന്നത്.

മാസ്റ്റർ ട്രെയിനേഴ്‌സായ എം എസ് നിയാസ്, പത്മകുമാർ, അനിൽകുമാർ, മുഹമ്മദ് അസ്‌ലം തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

പരിശീലന വേദിയിൽ മാറ്റം

കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കായി മേയ് മൂന്നിന് ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിൽ നിശ്ചയിച്ചിരുന്ന പരിശീലന പരിപാടി അന്നേ ദിവസം  
ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 ന്  നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date