Post Category
യുവ ആപ്ദ മിത്ര ദുരന്തനിവാരണ പരിശീലനം: രണ്ടാം ബാച്ചിന് തുടക്കം
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വളണ്ടിയർമാരുടെ രണ്ടാം ബാച്ചിനുള്ള പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ എസ് സാജിദ് ഉദ്ഘാടനം നിർവഹിച്ചു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ് അധ്യക്ഷനായി. ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, യുവ ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർമാരായ റയീസ് ബഷീർ, ബിനോയ്, ഉവൈസ് തുടങ്ങിയവർ സംസാരിച്ചു.
മെയ് അഞ്ച് വരെയാണ് പരിശീലന ക്യാമ്പ്. ജില്ലയിലെ മൈ ഭാരത് വളണ്ടിയർമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പേർക്ക് നാല് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐ ഡി കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യും.
date
- Log in to post comments