ഹൈസ്കൂള്‍ ടീച്ചര്‍ അഭിമുഖം മേയ് ആറിന്
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) - (കാറ്റഗറി നം. 602/2024) തസ്തികയ്ക്കായി 2026 ഫെബ്രുവരി 13ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആലപ്പുഴ ജില്ലാ ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നതും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതുമായ അഭിമുഖം മേയ് ആറിന് (രാവിലെ 9.30 & ഉച്ചയ്ക്ക് 12.00) നടത്തും. അഭിമുഖം നിശ്ചയിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയക്കില്ല. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒ.റ്റി.ആർ. വെരിഫിക്കേഷന് സർട്ടിഫിക്കറ്റ്, പുന:ക്രമീകരിച്ച തീയതിയിലെ അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഓഫീസില്‍ നേരിട്ട് ഹാജരാകണം. പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി-യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോൺ: 0477-2264134.
- Log in to post comments