Skip to main content

ലൈഫ് ഗാർഡ് നിയമനം

ട്രോളിംഗ് നിരോധന കാലയളവിലും കാലവർഷത്തോടനുബന്ധിച്ചുള്ള കടൽക്ഷോഭം, പ്രളയം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കായി ലൈഫ് ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾ ആയിരിക്കണം അപേക്ഷകർ. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നുള്ള പരിശീലനം, 20നും 60നും ഇടയിൽ പ്രായം എന്നിവയാണ് യോഗ്യത. 2018ലെ പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ മേയ് 16നകം വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ നൽകണം. 
ഫോൺ: 0484-2502768.
 

date