Skip to main content

അപേക്ഷ ക്ഷണിച്ചു​

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന വിവിധ ഡിജിറ്റൽ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ ഡിപ്ലോമ കോഴ്സുകൾക്കും ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ് കോഴ്സിനുമാണ് അവസരം. കെ-ഡിസ്കിന് കീഴിലുള്ള കേരള നോളഡ്ജ് ഇക്കോണമി മിഷൻ പദ്ധതിയിലൂടെ അർഹരായവർക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 15. 
ഫോൺ: 8547720167, വെബ്സൈറ്റ്: https://mediastudies.cdit.org/

date