Post Category
*കൗണ്ടിംഗ് എജന്റുമാരുടെ നിയമനം*
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ഓരോ കൗണ്ടിംഗ് ടേബിളിലും സ്ഥാനാർത്ഥികൾക്ക് ഓരോ കൗണ്ടിംഗ് എജന്റിനെ നിയമിക്കാൻ അവസരമുണ്ടാകും. കൗണ്ടിംഗ് എജന്റുമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുന്നതിനായി സ്ഥാനാർത്ഥികളോ തെരഞ്ഞെടുപ്പ് ഏജന്റുമാരോ ആവശ്യമായ വിവരങ്ങൾ ഫോട്ടോ സഹിതം രണ്ട് പകർപ്പുകളിൽ സമർപ്പിക്കണം. ഇതിൽ ഒരു പകർപ്പ് മുൻകൂർറായി വരണാധികാരിക്ക് നൽകേണ്ടതും രണ്ടാമത്തെ പകർപ്പ് വോട്ടെണ്ണൽ ദിവസം ഏജന്റ് വരണാധികാരിക്ക് മുൻപാകെ ഹാജരാക്കണം. സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ വരണാധികാരി സീലും ഒപ്പും പതിച്ച ഫോട്ടോ ഐഡൻറിറ്റി കാർഡുകൾ തയ്യാറാക്കി സ്ഥാനാർത്ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ വിതരണം ചെയ്യും. വരണാധികാരികൾ അനുവദിച്ച പാസ് കൈവശമുള്ള കൗണ്ടിംഗ് എജന്റുമാർക്ക് മാത്രമേ കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.
date
- Log in to post comments