Skip to main content

ഇ.വെ ബില്‍ പരിശീലനം

ജില്ലയിലെ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍, വ്യാപാരികള്‍ എന്നിവര്‍ക്കായി ഇ.വെ ബില്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ റരരാേമഹമുുൗൃമാ1@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അയച്ച് ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്നിനകം  രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ ലൈന്‍  പരിശീലനമുള്ളത്‌കൊണ്ട് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കൊണ്ടുവന്നാല്‍ സൗകര്യമായിരിക്കുമെന്ന് ഡി.സി. സുനില്‍കുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള സംസ്ഥാന ചരക്ക് സേവന നികുതി ഓഫീസുമായോ 0483 2737377 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

 

date