Skip to main content

കുടുംബാരോഗ്യ സര്‍വേ

ആരോഗ്യ വകുപ്പിന്റെ കുടുംബാരോഗ്യ സര്‍വേ ഡിജിറ്റലായി ജനകീയ ആരോഗ്യ കേന്ദ്രം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്തുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നടത്തുന്ന വിവിധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം യഥാസമയം ശേഖരിക്കുന്നതിനും അവ ക്രോഡികരിച്ചു പുനരുപയോഗിക്കുന്നതിനും സഹായകരമായ രീതിയില്‍ ആണ് മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ആരോഗ്യ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വീടുതോറും സര്‍വേകളും വ്യക്തിഗത അംഗ സര്‍വേകളും നടത്തുന്നു. ഇതുവഴി ജീവിത ശൈലീ രോഗങ്ങളുടെ മോണിറ്ററിങ്, കാന്‍സര്‍ സ്‌ക്രീനിംഗ് എന്നിവ സുഗമമാക്കുന്നു. ആധാര്‍ വിവരം നല്‍കി പൊതുജനങ്ങള്‍ സര്‍വേയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അഭ്യര്‍ഥിച്ചു.

date