Skip to main content
എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍

നിരോധിത പ്ലാസ്റ്റിക് കപ്പുകള്‍ പിടിച്ചെടുത്തു; പരിശോധന ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ്എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 80 കിലോ പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു. സര്‍ക്കാര്‍ നിരോധനം നിലനില്‍ക്കെ രഹസ്യവിപണനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിവിധ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കപ്പുകളുടെയും ക്യാരിബാഗുകളും വലിയശേഖരം കണ്ടെത്തി. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ച കടയുടമകള്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നിയമ നടപടി സ്വീകരിക്കും. വ്യാജ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് വില്‍പന നടത്തിയ കപ്പുകളാണ് പിടിച്ചെടുത്തത്.

പറക്കോട് ബ്ലോക്ക് ജോയിന്റ് ബിഡിഒ എം നിസാറുദീന്‍, പറക്കോട് ബ്ലോക്ക് ജിഇഒ പി മായാദേവി, പറക്കോട് ബ്ലോക്ക് ഇഒ, പന്തളം ബ്ലോക്ക് ഇഒ എം പി നിഷ എന്നിവരുടെ നേതൃത്ത്വത്തിലാണ് പരിശോധന നടത്തിയത്.

date