എക്‌സൈസ് കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന്
വയസ്‌ക്കരകുന്ന് ഫയര്‍ഫോഴ്‌സിന് സമീപം നിര്‍മ്മിച്ച കോട്ടയം എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 27) രാവിലെ 10ന് എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇ. കെ. ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ കളക്ടര്‍, അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ. വിജയന്‍, ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ഡി. രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. എ ജോസഫ്, വാര്‍ഡ് അംഗം എസ്. ഗോപകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ കലാം നന്ദിയും പറയും. ജില്ലയിലെ ലഹരി വിരുദ്ധ സ്‌കൂള്‍ കോളേജ് ക്ലബ്ബുകളില്‍ സ്ഥാപിക്കുന്നതിന് ജില്ലാ പോലീസ് ഫണ്‍് ഉപയോഗിച്ച് നിര്‍മ്മിച്ച പരാതിപ്പെട്ടികള്‍ ജില്ലാ പോലീസ് മേധാവി എക്‌സൈസ് കമ്മീഷര്‍ക്ക് കൈമാറും. കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് എക്‌സൈസ് ഓഫീസുകള്‍ ഇതോടെ ഒരുകുടകീഴിലാകും. കോട്ടയം അസി. എക്‌സൈസ് കമ്മീഷണറുടെ ഓഫീസ്, കോട്ടയം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, കോട്ടയം റേഞ്ച് ഓഫീസ്, കോട്ടയം വിമുക്തി ജില്ലാ ഓഫീസ്, കോട്ടയം എക്‌സൈസ് ഇന്റലിജന്റസ് ഓഫീസ് എന്നിവയാണ് എക്‌സൈസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുക.
(കെ.ഐ.ഒ.പി.ആര്‍-2441/18)
- Log in to post comments