Skip to main content

ജൂനിയര്‍ റെസിഡന്റ് നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെയ് ഏഴിന് രാവിലെ 10.30ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട നിവാസികള്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344803, 2344823.

date