Post Category
വിദ്യാര്‍ത്ഥികള്‍ക്ക് പീലിക്കണ്ണ് സാഹിത്യ ക്യാമ്പ്
ജില്ലാ കുടുംബശ്രീ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പീലിക്കണ്ണ് സാഹിത്യ ക്യാമ്പ് ഇന്നും നാളെയും (ഡിസംബര്‍ 27, 28) പെരിങ്ങോട്ടുകുറുശ്ശി ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ നടത്തുന്നു. രാവിലെ പത്തിന് സാഹിത്യകാരന്‍ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത നാല്‍പതുപേരാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഡോ പി ആര്‍ ജയശീലന്‍, ടി കെ ശങ്കരനാരായണന്‍, ജ്യോതിബായി പരിയാടത്ത്, രാജേഷ് മേനോന്‍, ടി പി വിനോദന്‍, സുഭദ്ര സതീശന്‍, ജനാര്‍ദ്ദനന്‍ പുതുശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, പ്രേംദാസ് പങ്കെടുക്കും.
date
- Log in to post comments