ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം
അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നാല് മേഖലകളിലായി ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നടത്തുന്നു. മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, അട്ടപ്പാടി ബ്ലോക്കുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും അംഗങ്ങള്‍ക്കുള്ള പരിശീലനം ഇന്ന് (ഡിസംബര്‍ 27 ) മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം.കെ.സുബൈദ ഉദ്ഘാടനംചെയ്യും. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം എന്നീ ബ്ലോക്കുകളിലെയും അതിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലേയും അംഗങ്ങള്‍ക്കുള്ള പരിശീലനം നാളെ(ഡിസംബര്‍28) ലക്കിടിപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഒറ്റപ്പാലം എം.എല്‍.എ. പി . ഉണ്ണി ഉദ്ഘാടനം ചെയ്യും. തൃത്താല എം.എല്‍.എ . വി.ടി. ബല്‍റാം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
ബാലസംരക്ഷണ സംവിധാനങ്ങള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും നടപ്പാക്കുന്ന പദ്ധതികള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments