ജില്ലാതല അറിയിപ്പുകൾ
സീറ്റ് ഒഴിവ്
നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2026-27 അധ്യയന വർഷം എട്ടാംക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9400006493, 04602251091
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകൾക്കുള്ള (ലാറ്ററൽ എൻട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക്) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി), വി.എച്ച്.എസ്.ഇ (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) അല്ലെങ്കിൽ രണ്ടുവർഷ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ളവർക്ക് www.wp.polyadmission.org വെബ്സൈറ്റ് വഴി മെയ് 22 വരെ സമർപ്പിക്കാം. പ്രോസ്പെക്ടസ് അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. ഫോൺ: 0497-2780287, 8547005082
അവധിക്കാല ഇംഗ്ലീഷ് പരിശീലന കോഴ്സ്
അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കായി 60 മണിക്കൂർ ദൈർഘ്യമുള്ള അവധിക്കാല എസ്സെൻഷ്യൽ ഇംഗ്ലീഷ് പരിശീലന കോഴ്സ് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495999712 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments