Skip to main content

ഭിന്നശേഷി ദിനാചരണം

    അന്തര്‍ദ്ദേശീയ ഭിന്നശേഷി ദിനത്തില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിയുളള വര്‍ക്കായി ജില്ലാതല കായിക മത്സരങ്ങള്‍ നടത്തുന്നു.  മലപ്പുറം എം.എസ്.പി.എല്‍.പി സ്‌കൂള്‍ മൈതാനത്താണ് ദിനാഘോഷത്തിന്റെ ഭാഗമായുളള പരിപാടികള്‍ നടക്കുക. ക്ഷേമപദ്ധതികള്‍ വിശദീകരിക്കുന്നതിനുളള പ്രദര്‍ശനങ്ങള്‍, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് വിതരണം, നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതി സഹായത്തിനുളള അപേക്ഷ സ്വീകരിക്കല്‍ എന്നിവയുമുണ്ടാകും.    രാവിലെ 9.30 ന് എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേശ്മാത്യു പതാകയുയര്‍ത്തും. ജില്ലാ കളക്ടര്‍ അമിത്മീണ മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കും.
    രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് കായിക മത്സരങ്ങള്‍ നടക്കുക.  3.30 ന് നടക്കുന്ന പൊതുസമ്മേളനം പി.ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ഒളിമ്പ്യന്‍ ആകാശ്.എസ്. മാധവന്‍ മുഖ്യാതിഥിയാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല എന്നിവര്‍ പങ്കെടുക്കും.  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളടക്കം 1500 ല്‍ അധികം ഭിന്നശേഷിയുളളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

date