'രക്തസാക്ഷ്യം' പരിപാടിയുടെ സമാപനവും സര്‍വ്വോദയ മേളയും ഫെബ്രുവരി എട്ട് മുതല്‍ 12 വരെ
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന 'രക്തസാക്ഷ്യം' സമാപനവും സര്‍വ്വോദയ മേളയും 2019 ഫെബ്രുവരി എട്ട് മുതല്‍ 12 വരെ നടത്താന്‍ തീരുമാനിച്ചു. തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ്, സര്‍വ്വോദയ മണ്ഡലം, കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് രക്ത സാക്ഷ്യം പരിപാടിയുടെ സമാപനവും സര്‍വ്വോദയ മേളയും തവനൂര്‍ കേളപ്പജി നഗറില്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ മുഖ്യ രക്ഷാധികാരികള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലുമാണ്. ജില്ലയിലെ എം.പിമാര്‍ , എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്,
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി, മുന്‍ എം.പി. സി. ഹരിദാസ് എന്നിവരാണ് രക്ഷാധികാരികള്‍. ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്ടറും കണ്‍വീനര്‍ സാംസ്‌കാരിക സ്ഥാപന സെക്രട്ടറിയും ജോയിന്റ് കണ്‍വീനര്‍ പി.ആര്‍.ഡി ജില്ലാ ഓഫീസറുമാണ്. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍.സദാശിവന്‍ നായരാണ് ട്രഷറര്‍. ഗാന്ധിയന്‍ സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍/സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ കോ-ഓഡിനേറ്റര്‍, രാഷ്ട്രീയ പാര്‍ട്ടി, യുവജന വനിതാ സംഘടന എന്നിവയുടെ പ്രതിനിധികള്‍, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ-ഓഡിനേറ്റര്‍, പ്രമുഖ വ്യക്തികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുണ്ടാകും. ജനറല്‍ കൗണ്‍സിലില്‍ മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും മറ്റുള്ളവരുമുണ്ടാകും.
സമ്മേളനങ്ങള്‍, കുടുംബശ്രീ -പുരാവസ്തു ഗാന്ധിഗ്രാമങ്ങള്‍ - മറ്റു വകുപ്പുകള്‍ തുടങ്ങിയവയുടെ വിപണന - പ്രദര്‍ശനങ്ങള്‍, ദേശീയ അന്തര്‍ദേശീയ തലത്തിലെ പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, അനുസ്മരണ സമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടിയില്‍ ഉണ്ടാകും. മന്ത്രിമാര്‍, സാംസ്‌കാരിക സാഹിത്യ നായക•ാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങളും സെമിനാറുകളും ഉണ്ടാകും.
ഗാന്ധിജിയുടെ ചിതാഭസ്മം നിളയില്‍ നിമഞ്ജനം ചെയ്ത സ്മരണയില്‍ 70 വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന സ്മൃതി യാത്ര സര്‍വ്വോദയ മേളയില്‍ ഫെബ്രുവരി 12 ന് യാതൊരു മാറ്റവുമില്ലാതെ നടക്കും. പ്രദര്‍ശന വിപണന സ്റ്റാളുകളും സാംസ്‌കാരിക പരിപാടികളും സെമിനാറുകളും മറ്റും തവനൂര്‍ പാപ്പിനിക്കാവ് ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടിലാണ് നടക്കുക.
സംഘാടക സമിതി യോഗത്തില്‍ ശിവദാസ്, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി. അബ്ദുള്‍ നാസര്‍, സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി പ്രഭാകരന്‍ പഴശ്ശി, പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. ഗാന്ധിയന്‍മാര്‍, സര്‍വ്വോദയ മണ്ഡലം അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments