ലഹരി വിമോചന കേന്ദ്രം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
വിമുക്തി പദ്ധതി പ്രകാരം എല്ലാ ജില്ലാകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപുത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 27) ഉച്ചയ്ക്ക് 12.30ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, മുന്‍ എം..എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ കളക്ടര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ഡി. രാജീവ്, അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ. വിജയന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.എ ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും പാലാ ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. അനീഷ് കെ. ഭദ്രന്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-2442/18)
- Log in to post comments