പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണലിന് 61, ഇ.വി.എം വോട്ടെണ്ണലിന് 203 , ഇ.ടി.പി.ബി.എസ് വോട്ടെണ്ണലിന് 13 ടേബിളുകള്‍
പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 61 ടേബിളുകളും ഇ.വി.എം വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക.തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും കോങ്ങാട്, മലമ്പുഴ ഏഴ് വീതവും, ഒറ്റപ്പാലം അഞ്ച്, പാലക്കാട് 10, ചിറ്റൂര്‍ ഒന്‍പത് എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വീസ് വോട്ടര്‍മാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുന്നത്. ഇതിനായി പാലക്കാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഓരോ ടേബിളുകളും പാലക്കാട് മണ്ഡലത്തില്‍ രണ്ട് ടേബിളുകളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
- Log in to post comments