Post Category
ലോക കൈ ശുചിത്വ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു
ചെറിയ ശീലങ്ങള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്ന സന്ദേശവുമായി ആരോഗ്യവകുപ്പും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക കൈ ശുചിത്വ ദിനാചരണം ജില്ലാ തല ഉദ്ഘാടനം വിവേകാനന്ദ പഠനകേന്ദ്രം പാലേമാടില്‍ നടന്നു. കൈ ശുചിത്വത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് ഉദ്ഘാടനം ചെയ്തു.ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ പ്രവീണ അധ്യക്ഷയായി. ഡി.എം.ഒ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് പി. രാജന് , ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര് ദിവ്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോസഫ് ഫ്രാന്‍സിസ്, ചിഞ്ചു, വിവേകാനന്ദ പഠന കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രമ, അഹമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments