Skip to main content

പുനര്‍ലേലം

കോട്ടക്കല്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പ്ലാവ്, ചീനി മരങ്ങള്‍ മുറിച്ചുമാറ്റി  മെയ് 11ന്  രാവിലെ 11 ന്  കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് പുനര്‍ലേലം ചെയ്യും. 'മലപ്പുറം ജില്ലാ പോലീസ് പരിധിയിലെ കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ സ്ഥലത്തെ രണ്ടു മരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്യുന്നതിനായുള്ള ലേല ദര്‍ഘാസ്' എന്ന് എഴുതി ദര്‍ഘാസുകള്‍ മെയ് 10 വൈകിട്ട് അഞ്ചിനകം കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒയുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കണം.  ഫോണ്‍ 04832734983.

 

date