53 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം
53 തദ്ദേ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷികപദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. കോഴിക്കോട് കോര്‍പറേഷന്റെയും കായക്കൊടി, ചെക്യാട്, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെയും നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തേക്കുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ ആക്ഷന്‍ പ്ലാനും യോഗം അംഗീകരിച്ചു.
ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, പ്രൊഫ.പി.ടി.അബ്ദുള്‍ ലത്തീഫ്, രജനി തടത്തില്‍, അഡ്വ.കെ.സത്യന്‍, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പ്ലാനിങ് ഓഫിസര്‍ എം.എ.ഷീല എന്നിവരും കോര്‍പറേഷന്റെയും വിവിധ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിന്റേയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments