Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ)അക്കാദമിക് ഡിവിഷനായ കിലെ ഐ എ എസ് അക്കാദമിയുടെ കീഴിൽ 2026-27 വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ ഒരു വർഷം ദൈർഘ്യമുള്ള തീവ്ര പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയിൽ പകുതി ഫീസ് അടച്ചാൽ മതിയാകും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ww.kile.kerala.gov.in/kileiasawcademy എന്ന വെബ്സൈറ്റ് നോക്കുക.

ഫോൺ: 0471-2479966,8075768537

date