Post Category
അധ്യാപക ഒഴിവ്
മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയറും ജൂനിയറും), ഇംഗ്ലീഷ് (സീനിയറും ജൂനിയറും), കൊമേഴ്സ് (സീനിയര്‍), അറബിക് (സീനിയര്‍), എക്കണോമിക്‌സ് (സീനിയറും ജൂനിയറും) ബോട്ടണി (സീനിയര്‍), തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 29ന് ഉച്ചക്ക് രണ്ടിന് നടക്കും. മാത്സ്(ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) സോഷ്യോളജി (ജൂനിയര്‍), ഫിസിക്‌സ്(ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍) തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ പത്തിനും സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.ഫോണ്‍- 6238858366.
date
- Log in to post comments